പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനു ജനങ്ങളുടെ മനസ്സറിഞ്ഞു പ്രകടനപത്രിക തയാറാക്കാനായി ബിജെപിയുടെ പദ്ധതി. ഗ്രാമീണരുടെയും താഴെത്തട്ടിലുള്ളവരുടെയും അഭിപ്രായം അറിഞ്ഞ് പ്രകടനപത്രിക തയ്യാറാക്കാനായി ജനാഭിപ്രായം എഴുതിയിടാന്‍ പെട്ടികള്‍ ഘടിപ്പിച്ച രണ്ടു വാഹനങ്ങള്‍ സംസ്ഥാനവ്യാപകമായി യാത്ര നടത്തും.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഇ-മെയില്‍ വഴി ആരായാനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീടാണു ജനങ്ങളിലേക്കു നേരിട്ടെത്താൻ തീരുമാനിച്ചത്. ഗോവയെ മാതൃകാ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും പ്രകടനപത്രിക തയാറാക്കുക
Post Your Comments