NewsTechnology

സുരക്ഷാ രംഗത്ത് മുതൽക്കൂട്ടായി ഇന്ത്യയുടെ സ്വന്തം നിർഭയ്: അണ്വായുധ മിസൈല്‍ നാലാം പരീക്ഷണം വിജയകരം

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത ‘നിര്‍ഭയ്’ ഭൗമോപരിതല മിസൈലിന്റെ നാലാം പരീക്ഷണം വിജയകരമായി പൂർത്തിയായി .ഇന്നലെ ഉച്ചക്ക് ഒഡീഷ തീരത്തെ ചന്ദിപ്പൂരിലുള്ള സംയോജിത മിസൈല്‍ റേഞ്ചില്‍ നിന്നായിരുന്നു പരീക്ഷണം നടന്നത്.ആണവായുധങ്ങള്‍ വഹിക്കാന്‍കഴിയുന്ന മിസൈലാണ് നിർഭയ്.നേരത്തെ രണ്ട് തവണ നടന്ന പരീക്ഷണങ്ങൾ പരാജയമായിരുന്നു.കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പരീക്ഷണം പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ പതിനൊന്നാം മിനിറ്റില്‍ മിസൈലിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇതിന് ശേഷം നിർഭയ് മിസൈലിന്റെ നാലാം പരീക്ഷണമാണ് ഇന്നലെ നടന്നത്.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്.
നിർഭയ് മിസൈലിന്റെ വികസനത്തോടെ ഇന്ത്യ മിസൈൽ സുരക്ഷാരംഗത്തു പുതിയൊരു നേട്ടത്തിന് തയ്യാറെടുക്കുകയാണ്.റോക്കറ്റ് പോലെ ലംബമായി ഉയർന്ന ശേഷം വിമാനം പോലെ തിരശ്‌ചീനമായി ഇതിന് പറക്കാൻ കഴിയും.കരയിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും യുദ്ധക്കപ്പലുകൾ, അന്തർവാഹിനി തുടങ്ങിയവയിൽ നിന്നും നിർഭയ് വിക്ഷേപിക്കാനാകും.ദൂരപരിധി: 700-1000 കിലോമീറ്റർ വരെയാണ്.താഴ്‌ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണുവെട്ടിക്കാം എന്നതും നിർഭയുടെ പ്രത്യേകതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button