India

നക്‌സലുകളെ ധീരമായി നേരിട്ട ജവാന് നാലുലക്ഷം രൂപ

ഗ്വാളിയര്‍: നക്‌സലുകളോട് ഏറ്റുമുട്ടിയ ധീര ജവാന് സര്‍ക്കാര്‍ നാലുലക്ഷം രൂപ നല്‍കി. സിആര്‍പിഎഫ് ജവാന്‍ മനോജ് സിംഗിനാണ് തുക ലഭിച്ചത്. മനോജ് സിംഗിന് ജില്ലാ കളക്ടര്‍ ശിവ്രാജ് സിംഗ്് തുക കൈമാറി. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ക്ഷേമനിധിയില്‍ നിന്നാണ് ഈ പാരിതോഷികം.

2015 മാര്‍ച്ച് 11ന് ഛത്തീസ്ഗഢില്‍ സുഖ്മ ജില്ലയില്‍ വച്ചായിരുന്നു നക്‌സലുകള്‍ക്കെതിരെ മനോജ് സിംഗ് പോരാടിയത്. ഏറ്റുമുട്ടലിനിടെ മനോജിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button