NewsIndia

യുവതിയുടെ ആത്മഹത്യാശ്രമം ഫേസ്ബുക്കില്‍ ലൈവ്: ഒടുവിൽ സംഭവിച്ചതിങ്ങനെ

ന്യൂഡൽഹി: ആത്മഹത്യാശ്രമം ഫേസ്ബുക്കിൽ ലൈവ് ആയി കാണിച്ച യുവതിയെ സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ട് രക്ഷിച്ചു. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം വിവരമറിഞ്ഞെത്തിയ വീട്ടുടമയാണ് യുവതിയെ രക്ഷിച്ചത്. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.

അയല്‍പക്കത്തുള്ള കുടുംബത്തിന്റെ പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കുകയാണെന്നു പറഞ്ഞ് യുവതി കൈയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ജേണലിസം വിദ്യാര്‍ഥിനിയായ ഇവര്‍ ഒരു കമ്പനിയില്‍ ഇന്റേണ്‍ ആയും ജോലി ചെയ്യുന്നുണ്ട്.ഇതുമൂലം വീട്ടിൽ വൈകിയെത്തുന്നു എന്നാരോപിച്ച് അയൽക്കാർ പ്രശ്‌നമുണ്ടാക്കുകയും മർദിക്കുകയും ചെയ്‌തിരുന്നു. പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button