ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിൽ എത്തും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ ആദ്യ വിദേശയാത്ര ആണിത്. നാളെ മുതലാണ് മുഖ്യമന്ത്രിയ്ക്ക് പൊതുപരിപാടികൾ ഉള്ളത്. വ്യാഴാഴ്ച കാലത്ത് പത്തുമണിക്ക് എമിറേറ്റ്‌സ് ടവേര്‍സിലെ ഗൊഡോള്‍ഫിന്‍ ബാള്‍റൂമിൽ നടക്കുന്ന സ്മാര്‍ട്ട് സിറ്റിയുടെ സംരംഭകരായ ദുബായ് ഹോള്‍ഡിങ്‌സ് ഒരുക്കുന്ന ബിസിനസ് മീറ്റില്‍ പിണറായി പങ്കെടുക്കും.
വൈകീട്ട് നാലിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനമാണ്. വൈകീട്ട് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഇതിന്റെ ഭാഗമായുള്ള പൊതുയോഗത്തിലുംമുഖ്യമന്ത്രി സംബന്ധിക്കും.വെള്ളിയാഴ്ച കാലത്ത് കൈരളിയുടെ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരവിതരണത്തിലും വൈകീട്ട് ഒരുക്കിയിട്ടുള്ള പൗരസ്വീകരണത്തിലും പിണറായി സംബന്ധിക്കും.
Post Your Comments