NewsInternational

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

ജിദ്ദ: സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇടപാടുകളിലെ തട്ടിപ്പും കരാര്‍ ലംഘനങ്ങളും ഇല്ലാതാക്കാനാണ് പുതിയ നീക്കം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഏകീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം കൊണ്ട് വരുന്നത്. ഇനി മുതല്‍ കെട്ടിടങ്ങളും ഫ്‌ളാറ്റുകളും മറ്റും വാടകയ്‌ക്കെടുക്കുമ്പോള്‍ ഇടപാടുകള്‍ പാര്‍പ്പിട മന്ത്രാലയം ആരംഭിക്കുന്ന ഓണ്‍ലൈന്‍ വഴിയാകണം.

രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. ആദ്യഘട്ടത്തില്‍ എല്ലാ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. മൂന്നു മാസമാണ് രജിസ്‌ട്രേഷനുള്ള സമയപരിധി. വാടകക്കാരനുംകെട്ടിടമുടമയും തമ്മിലുള്ള കരാര്‍ ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തുകയും വേണം

വാടക സംബന്ധമായ പണമിടപാടുകളും ഓണ്‍ലൈന്‍ വഴിയാക്കണമെന്നാണ് നിബന്ധന. ഇതോടെ ഈ രംഗത്തെ തട്ടിപ്പുകളും നിയമലംഘനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പാര്‍പ്പിട മന്ത്രാലയം അറിയിച്ചു.

വാടകക്കരാറില്‍ ഏര്‍പ്പെടുന്നതിനായി വാടകക്കാരും, ഉടമയും, ഇടനിലക്കാരും തമ്മിലുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച വിശദമായ വിവരങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button