NewsIndia

ഒന്നരവയസുകാരനോട് അമ്മ കാണിച്ചത് കൊടും ക്രൂരത; ദൃശ്യങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: പിഞ്ചുകുഞ്ഞിനെ യാതൊരു കരുണയുമില്ലാതെ തല്ലുകയും നിലത്ത് തള്ളിയിടുകയും ചെയ്യുന്ന അമ്മയുടെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടല്‍ മാറാതെ തലസ്ഥാന നഗരം. പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനോടാണ് അമ്മയുടെ ഈ ക്രൂരത. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അമ്മയുടെ ക്രൂരത ലോകമറിഞ്ഞത്. ഡൽഹിയിലെ ഗീത കോളനിയിലെ സിസി ടിവിയിലാണ് കരളലിയിപ്പിക്കുന്ന രംഗങ്ങള്‍ പതിഞ്ഞത്. കോളനി നിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡൽഹി വനിതാ കമ്മീഷന്‍ സംഭവസ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അമ്മ ഒളിവിലാണ്. കുട്ടിയെ ഇവര്‍ മര്‍ദ്ദിക്കുന്നതായി സംശയം തോന്നിയ ഭര്‍തൃമാതാവാണ് വീട്ടില്‍ സിസിടിവി കാമറ സ്ഥാപിച്ചത്. ഈ ദൃശ്യങ്ങളുമായാണ് ഇവര്‍ വനിതാ കമ്മീഷനും പോലീസിനും പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അസഹ്യമായ മര്‍ദ്ദനമാണ് കുട്ടിക്ക് നേരിടേണ്ടിവന്നത്. യുവതിയുടെ മാനസിക പ്രശ്‌നങ്ങളായിരിക്കാം ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ സ്വാതി മാലിവാള്‍ പറഞ്ഞു.

യുവതി ഈ കുട്ടിയെ മാത്രമല്ല, അവരുടെ മറ്റു രണ്ടു കുട്ടികളേയും ഭര്‍ത്താവിനെ പോലും മര്‍ദ്ദിക്കാറുണ്ടെന്ന് ഇവരുടെ ഭര്‍തൃസഹോദരിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശിശുക്ഷേമ സമിതിക്കു മുമ്പാകെയും കുട്ടിയെ ഹാജരാക്കിയിരുന്നു. കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി മുത്തശ്ശിക്ക് കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button