തലശ്ശേരി: കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ യോഗം ചേര്‍ന്നു. മുന്‍ നക്സല്‍ നേതാവിന്റെ വീട്ടിലാണ് രഹസ്യ യോഗം ചേര്‍ന്നത്. കോഴിക്കോട് താമരശേരി സ്വദേശിയുള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് യോഗം ചേര്‍ന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ വീട് വളഞ്ഞു. പ്രവര്‍ത്തകരെ ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
ആറളത്തു നിന്നുള്ള മവോയിസ്റ്റ് പ്രവര്‍ത്തകനും സംഘത്തിലുണ്ടായിരുന്നു. പോലീസ് വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തി. ഇവരില്‍ നിന്നും നിയമ വിരുദ്ധമായ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. യോഗം പിരിയുന്നതുവരെ പോലീസ് പരിസര പ്രദേശത്തുതന്നെ നിന്നു. യോഗം നടന്ന വീടിനു തൊട്ടടുത്ത പ്രദേശത്ത് പ്രമുഖ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടുകള്‍ അക്രമിച്ച സംഭവങ്ങളുണ്ടായിട്ടുള്ളതിനാല് പോലീസ് ഏറെ ഗൗരവത്തോടെയാണ് മാവോയിസ്റ്റ് സാന്നിധ്യം നിരീക്ഷിച്ചത്.
Post Your Comments