
മുംബൈ: ബൈക്കുളയില്‍ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍നിന്ന് വീണ് അഞ്ചുവയസ്സുള്ള ബാലിക മരിച്ചു. ബൈക്കുളയിലെ വിഘ്‌നഹര്‍ത്ത ബില്‍ഡിങ്ങില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 -ഓടെയാണ് സംഭവം. ട്രാഫിക് പോലീസില്‍ കോണ്‍സ്റ്റബിളായ ആരതിയുടെയും അശോകിന്റെയും മകള്‍ മാനവിയാണ് മരിച്ചത്. കുട്ടിയെ തള്ളിയിട്ടതാണെന്ന സംശയത്തില്‍ അയല്‍വാസികളെ ചോദ്യം ചെയ്യുകയാണ്.
ആരതി രാവിലെ ജോലിക്ക് പോയശേഷം മകളെ സ്‌കൂളിൽ വിടാനുള്ള ഒരുക്കത്തിലായിരുന്നു അശോക്. മകൾ താഴെ വീണെന്ന് സുരക്ഷാജീവനക്കാരാണ് അശോകിനെ അറിയിച്ചത്. ആശുപത്രിലെത്തും മുൻപേ മാനവി മരിച്ചിരുന്നു. ഫ്ലാറ്റിന്റെ ബാല്‍ക്കണിക്കുചുറ്റും നാലരയടി ഉയരമുള്ള ചുമരും അതിനുപുറത്ത് മൂന്നടി വീതിയില്‍ പാരപ്പെറ്റുമുണ്ട്. അതുകൊണ്ട് തന്നെ കുട്ടി തനിയെ വീണതാകില്ല എന്നാണ് അശോക് പറയുന്നത്.
Post Your Comments