Kerala

നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

കോഴിക്കോട് : രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. നദീറിന്റെ വീട്ടില്‍ ആറളം പൊലീസാണ് റെയ്ഡ് നടത്തുന്നത്. ഇരിട്ടി ആറളത്തെ വിയറ്റ്‌നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതീ’ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് കോഴിക്കോട് നന്മണ്ട സ്വദേശി കെ.പി. നദീര്‍ എന്ന നദി ഗുല്‍മോഹറിനെ (26) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നേരത്തെ നദീറിനെ പൊലീസ് വിട്ടയച്ചത്. എന്നാല്‍ യുവാവിനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വിട്ടയച്ചെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ചെയ്തിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button