അപകടത്തില്‍ പെട്ടയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ പാച്ചില്‍. തെലങ്കാനയില്‍ നടന്ന സംഭവത്തിന്റെ ചിത്രവും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ കുരുക്കില്‍പ്പെട്ടിരിക്കുകയാണു മന്ത്രി. തെലങ്കാനയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി അസ്മീര ചന്ദാലാലാണു വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ചയാണു സംഭവം നടന്നത്.
മന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും വരുന്ന വഴിയില്‍ അപകടമുണ്ടായി. അപകടത്തില്‍പ്പെട്ടയാള്‍ സഹായംതേടി റോഡില്‍ കിടക്കുന്നതു കണ്ടിട്ടും വാഹനം നിര്‍ത്താനോ പരുക്കേറ്റയാള്‍ക്കു സഹായം നല്‍കാനോ മന്ത്രി തയാറായില്ല. അപകടത്തില്‍പ്പെട്ടു റോഡില്‍ മരണത്തോടു മല്ലടിക്കുന്നയാള്‍ക്കരികിലൂടെ മന്ത്രിയും അകമ്പടി വാഹനങ്ങളും കടന്നു പോവുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന തന്റെ ഒരു ബന്ധുവിനെ കാണാന്‍ തിടുക്കത്തില്‍ പുറപ്പെടുകയായിരുന്നെന്നും അതിനാലാണു വണ്ടി നിര്‍ത്താന്‍ കഴിയാതിരുന്നതെന്നും മന്ത്രി പിന്നീടു പറഞ്ഞു. ഇതും വിവാദമായിരുന്നു.
Post Your Comments