NewsIndia

അസാധു നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാം: റിസർവ് ബാങ്ക്

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്ന് 2005-ന് മുമ്പ് ഇറങ്ങിയ കറൻസി നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ലെന്ന് റിസർവ് ബാങ്ക്.2005-ന് മുമ്പ് പുറത്തിറങ്ങിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിക്കാൻ കൊണ്ടുവരുന്നവരെ മടക്കി അയക്കരുതെന്നും ബാങ്കുകളോട് ആർ.ബി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്.2005-ന് മുമ്പ് ഇറങ്ങിയ നോട്ടുകൾ നേരത്തെ തന്നെ അസാധുവാക്കിയിരുന്നു.ജനങ്ങളിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് റിസർവ് ബാങ്ക് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ബാങ്കുകളിൽ നിന്ന് ഇത് നൽകി പുതിയ നോട്ട് മാറ്റി വാങ്ങാനാകില്ല.പക്ഷേ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.കൂടാതെ റിസർവ് ബാങ്ക് ഓഫീസുകളിൽ നിന്ന് രണ്ടായിരം രൂപ വരെ മാറ്റി വാങ്ങാനും അവസരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button