സിനിമയിലൊക്കെ റോബോട്ടുകള്‍ ചെയ്യുന്ന ജോലികള്‍ കണ്ടിട്ടില്ലേ. ഇതൊക്കെ സിനിമയില്‍ മാത്രമല്ലേ നടക്കൂ എന്നു വിചാരിച്ചവര്‍ക്ക് തെറ്റി. സുക്കര്‍ബര്‍ഗ് ഇത്തവണ എല്ലാവരെയും ഞെട്ടിക്കാന്‍ പോകുകയാണ്. കാലങ്ങളായി അദ്ദേഹം ആഗ്രഹിച്ചതും പരിശ്രമിച്ചതും ഈ വിജയത്തിനുവേണ്ടിയായിരുന്നു. സുക്കര്‍ബര്‍ഗ് വികസിപ്പിച്ചെടുത്ത റോബോട്ട് വൈകാതെ അതിന്റെ ജോലി തുടങ്ങും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായി സുക്കര്‍ബര്‍ഗിന് എന്തൊക്കെ ചെയ്തു കൊടുക്കും എന്നു കേട്ടാല്‍ ഞെട്ടും. 2016 ന്റെ തുടക്കത്തില്‍ അദ്ദേഹം നടത്തിയ വെല്ലുവിളി, അതിന്റെ ആദ്യ പടി കഴിഞ്ഞെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. തനിക്ക് റൂംമേറ്റായി ഒരു സുഹൃത്തിനെ ലഭിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സുഹൃത്തിന്റെ പേര് ജാര്‍വിസ് എന്നാണ്. വീട്ടുകാര്യങ്ങളൊക്കെ നോക്കും. ഓഫീസ് ജോലിയില്‍ സഹായിക്കും. വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരെ സ്വീകരിക്കും. പൊന്നോമന മകള്‍ മാക്സിനെ നോക്കും. അവള്‍ക്ക് പാട്ടുപാടി കൊടുക്കും. അങ്ങനെ ഒട്ടുമിക്ക ജോലിയും ഈ റോബോട്ട് ചെയ്യും. തിങ്കളാഴ്ച്ച പദ്ധതിയുടെ ഔദ്യോഗികമായ അവതരണം നടന്നത്.
Post Your Comments