ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം ഉൾക്കൊള്ളാൻ തമിഴ് ജനതക്ക് ഇനിയും ആയിട്ടില്ല എന്ന് വേണം പറയാൻ.അമ്മയോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന ആലോചനയിലാണ് പലരും. ഇതേ തുടർന്ന് ജയലളിതക്ക് വേണ്ടി ഒരു ക്ഷേത്രം തന്നെ തഞ്ചാവൂരില്‍ നിർമ്മിച്ചു .
ഇപ്പോഴിതാ ജയലളിതയുടെ ശവകുടീരം നിലകൊള്ളുന്ന ചെന്നൈ മറീന ബീച്ചില്‍ ജയലളിതയുടെ മുഖത്തിന്റെ രൂപത്തില്‍ 68 കിലോ ഭാരമുള്ള കൂറ്റന്‍ ഇഡ്ഢലി നിര്‍മ്മിച്ച്
അമ്മയോടുളള സ്‌നേഹം സ്നേഹം പ്രകടിപ്പിക്കുകയാണ് തമിഴ് ജനത.ഇതിനിടെ, ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് 597 പേര്‍ മരിച്ചതായാണ് എഐഎഡിഎംകെ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.എന്തായാലും ജയലളിത മണ്മറഞ്ഞാലും അമ്മക്ക് വേണ്ടി എന്ത് നന്മചെയ്യാനും തമിഴ് ജനത തയ്യാറാണ്.
Post Your Comments