NewsIndia

രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : ബി.ജെ.പിയില്‍ നിന്ന് ഇവരായിരിക്കുമോ സ്ഥാനാര്‍ത്ഥികള്‍ : ചര്‍ച്ച മുറുകുന്നു..

ന്യൂഡല്‍ഹി : രാജ്യത്ത് അടുത്ത വര്‍ഷം നടക്കുന്ന രാഷ്ട്രപതി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് ആരെ നിര്‍ത്തണമെന്ന ചര്‍ച്ച മുറുകുന്നു. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കില്ലെന്നാണ് സൂചന. പ്രായാധിക്യത്തെ തുടര്‍ന്നാണ് എല്‍.കെ.അദ്വാനിയെ ഈ സ്ഥാനങ്ങളിലേയ്ക്ക് പരിഗണിക്കാത്തതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദി വിരുദ്ധനാണ് മുരളീ മനോഹര്‍ ജോഷിയെന്ന കാരണത്താലാണ് ഈ സ്ഥാനത്തേയ്ക്ക് അദ്ദേഹത്തേയും പരിഗണിയ്ക്കാത്തത്.

ഈ സ്ഥാനങ്ങളിലേയ്ക്ക് കേന്ദ്ര  നേതൃത്വം ഉയര്‍ത്തികാട്ടിയിരിക്കുന്നത് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡുവിനേയുമാണ്.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിയ്ക്കുന്ന യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിഫലിയ്ക്കും. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ നേതാവിനെയായിരിയ്ക്കും ഈ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കേണ്ടതെന്ന തിരിച്ചറിവിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം .

പ്രതിപക്ഷം രാഷ്ട്രപതി ചര്‍ച്ചകള്‍ ആരംഭിക്കും മുന്‍പേ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button