NewsIndia

കള്ളപ്പണവേട്ട; പത്തു കോടി രൂപയും 6 കിലോ സ്വര്‍ണ്ണവും പിടികൂടി

ചെന്നൈ: ചെന്നൈയില്‍ പത്തു കോടിയുടെ നിരോധിച്ച നോട്ടുകളും ആറു കിലോ സ്വര്‍ണ്ണവും പിടികൂടി. സ്വര്‍ണ്ണത്തില്‍ അലങ്കാര പണിച്ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ അര്‍ജുന്‍ ഹിറാനി എന്ന വ്യവസായിയില്‍ നിന്നാണ് ഇന്‍കം ടാക്‌സ് ഡിപ്പര്‍ട്ട്‌മെന്റ് അനധികൃത സ്വര്‍ണ്ണവും പണവും പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിറാനിയുടെ ചെന്നൈ നഗരത്തിലെ സ്ഥാപനത്തിലും അപാര്‍ട്ട്‌മെന്റിലും ഇന്‍കം ടാക്‌സ് അധികൃതര്‍ റെയ്ഡ് നടത്തുകയായിരുന്നു.ഇവയ്ക്ക് പുറമെ നിരവധി രേഖകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നികുതി ഒടുക്കേണ്ടി വരുമെന്ന് കുരുതി ഇയാള്‍ പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല. നോട്ട് നിരോധനത്തിന് ശേഷം ഇന്‍കം ടാക്‌സ് ചെന്നൈ ശാഖ നടത്തിയ റെയ്ഡില്‍ ഇതുവരെ 132.5 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. ഇതില്‍ 32 കോടി പുതുതായി പുറത്തിറക്കിയ നോട്ടുകളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button