IndiaNews

കേന്ദ്രസര്‍ക്കാര്‍ ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിയ്ക്കും?

ന്യൂഡല്‍ഹി: ആദായനികുതിയുടെ പരിധി നിലവിലെ രണ്ടര ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വെറും പ്രചാരണം മാത്രമാണെന്നും അത്തരത്തിലൊന്നും നിലവില്‍ ആസൂത്രണം ചെയ്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

നോട്ടു നിരോധനത്തിന് ശേഷം പ്രയാസത്തിലായ സത്യസന്ധരായ നികുതിദായകരെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് വാര്‍ഷിക വരുമാനം നാല് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയുള്ളവര്‍ക്ക് 10 ശതമാനം നികുതിയും 10 മുതല്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനം നികുതിയും ചുമത്തും.

15 ലക്ഷം മുതല്‍ 20 ലക്ഷം വരെ 20 ശതമാനവും 20 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് ആദായനികുതി അടക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് 10 ശതമാനം നികുതിയും 5 മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് ആദായനികുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button