കൊച്ചി•കൊച്ചിയിലെ സെന്‍ട്രല്‍ മാളിനെതിരെ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം. അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഇക്കാര്യത്തില്‍ കൊച്ചി കോര്പ്പറേഷന് വഴിവിട്ട് പ്രവര്‍ത്തിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 11 തീയറ്ററുകളാണ് മാളില്‍ പ്രവര്‍ത്തിക്കുന്നത്. തീയറ്ററുകള്‍ ലൈസന്‍സ് നേടിയത് വസ്തുതകള്‍ മറച്ചുവച്ചാണ്, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള മാളിന്റെ പ്രവര്‍ത്തനം ഏത് നിമിഷവും വന്‍ ദുരന്തം ക്ഷണിച്ചുവരുത്താമെന്നും സത്യവാങ്മൂലത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
പി.വി.എസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊച്ചി എം.ജി റോഡിലെ സെന്‍ട്രല്‍ സ്ക്വയര്‍ മാള്‍ മാള്‍. സിനിപോളിസിന്റെ 11 മള്‍ട്ടിപ്ലക്സ് തീയറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
Post Your Comments