വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ മനോനില പരിശോധിക്കാന്‍ ഒബാമയ്ക്ക് കത്ത്. അമേരിക്കയിലെ വിഖ്യാത സര്‍വകലാശാലകളിലെ മൂന്ന് പ്രശസ്ത മനോരോഗവിദഗ്ധരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്തയച്ചത്. ട്രംപ് പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുന്നതിനുമുന്‍പായി മുഴുവന്‍ ആരോഗ്യ-മാനസിക പരിശോധനകളും നടത്തണമെന്ന് ഇവര്‍ ഒബാമയോട് ആവശ്യപ്പെട്ടു. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ മനോരോഗ വിഭാഗം പ്രൊഫസര്‍ ജുഡിത് ഹെര്‍മാന്‍, കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസര്‍മാരായ നാനെറ്റ് ഗാര്‍ട്രെല്‍, ഡീ മൊസ്ബാഷെര്‍ എന്നിവരാണ് കത്തയച്ചത്.
ട്രംപിന്റെ അമിതാവേശവും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും സ്വപ്‌നവും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ കഴിയാത്ത സ്വഭാവവും നിരീക്ഷിച്ചപ്പോൾ അദ്ദേഹം അമേരിക്കന്‍പ്രസിഡന്റിന്റെ വലിയ ഉത്തരവാദിത്വങ്ങള്‍ വഹിക്കാന്‍ പ്രാപ്തനാണോ എന്ന് സംശയമുണ്ടാക്കുന്നുവെന്നും കത്തില്‍ പറയുന്നു.ഇതിനുമുന്‍പും യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് യോഗ്യനാണോയെന്ന കാര്യത്തില്‍ മനോരോഗവിദഗ്ധര്‍ സംശയമുന്നയിച്ചിട്ടുണ്ട്.
Post Your Comments