തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതാണ് . അതിനിടെ ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ ഗതാഗതമന്ത്രിയുമായി ചർച്ച നടത്തി. പക്ഷെ ആ ചര്‍ച്ച പരാജയപ്പെട്ടു.
മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. പക്ഷെ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു.
Post Your Comments