
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം നടന്ന എല്ലാ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയമാണ് നേടിയത് . എന്നാൽ പഞ്ചാബിൽ കളി മാറുമെന്നായിരുന്നു ആം ആദ്മി ആർട്ടിയുടെയും കോൺഗ്രസ് , ഇതര പാർട്ടികളുടെയും കണക്കുകൂട്ടൽ.എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്.
നോട്ട് നിരോധനം തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള ആം ആദ്മിയുടേയും കോൺഗ്രസ്സിന്റെയും നീക്കമാണ് പാളിയത്. ഫലമറിഞ്ഞ 24 -ൽ 22 ഉം ബിജെപി സഖ്യം നേടിയിരിക്കുകയാണ്.നോട്ട് പിന്‍ വലിക്കലിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ തന്നെ ബിജെപിയും കോണ്‍ഗ്രസും ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ഫലമാണിത്.ഫലപ്രഖ്യാപനത്തില്‍ ബിജെപിക്കാണ് ഏറെ നേട്ടമുണ്ടായത്.
ഇരുപതില്‍ 19 സീറ്റും ബിജെപിക്കാണ്. അകാലിദളിന് ഒരു സീറ്റാണ് ലഭിച്ചത്. പഞ്ചാബില്‍ തുടര്‍ച്ചയായി പത്തുവര്‍ഷം ഭരണത്തിലുള്ള ബിജെപി സഖ്യത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കണക്കുക്കൂട്ടലുകളും ഇതോടെ അവതാളത്തിലായിരിക്കുകയാണ്.
നോട്ട് നിരോധനത്തിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടെന്ന് ബിജെപി പ്രതികരിച്ചു.പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാനമായ ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മിന്നും വിജയം ബിജെപിയുടെ ആത്മ വിശ്വാസം ഉയര്‍ത്തിയിരിക്കുകയാണ്.
Post Your Comments