ചെന്നൈ: അമ്മയുടെ ഓര്‍മ്മ നിലനിര്‍ത്തി കുഞ്ഞിന് ശശികല ജയലളിത എന്ന് പേരുവിളിച്ചു. എഐഎഡിഎംകെ പ്രവര്‍ത്തകരായ ദമ്പതിമാര്‍ക്ക് കഴിഞ്ഞ ദിവസം പിറന്ന പെണ്‍കുഞ്ഞിനാണ് ശശികല ജയലളിത എന്ന് പേര് വിളിച്ചത്.
ജയലളിതയുടെ ഓര്‍മ്മ നിലനിര്‍ത്താനായാണ് ഈ പേര് നല്‍കിയതെന്നാണ് പറയുന്നത്. സെന്തില്‍ കുമാറിനും ഗായത്രിക്കും പിറന്ന കുഞ്ഞിനാണ് ജയിലളിത എന്ന പേര് വെച്ചത്. തേനി ജില്ലയില്‍ താമസിക്കുന്നവരാണ് ഇവര്‍. സെന്തില്‍ കുമാര്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വെച്ചാണ് കുഞ്ഞിന് പേര് വിളിച്ചത്.
Post Your Comments