Kerala

കേരള പോലീസ് യുവമോര്‍ച്ചയുടെ കൈകളിലോ? കവി സച്ചിദാനന്ദന്‍ ചോദിക്കുന്നു

കേരള പോലീസിനെതിരെ പ്രതികരിച്ച് കവി സച്ചിദാനന്ദന്‍. കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ? അതോ യുവമോര്‍ച്ചയുടെ കീഴിലാണോ? സച്ചിദാനന്ദന്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സച്ചിദാനന്ദന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ… കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ? അതോ യുവമോര്‍ച്ചയുടെ കീഴിലാണോ? കഴിഞ്ഞ ദിവസം നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടെന്ന യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഐഎഫ്എഫ്കെ സിനിമാ ഹാളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ കമലിനെതിരെയും ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ കമല്‍ കോടതി വിധി മാനിക്കുന്ന തരത്തിലായിരുന്നു പെരുമാറിയത്. ഇതെല്ലാം കാണുമ്പോള്‍ പോലീസ് ആരുടെ കീഴിലാണെന്നാണ് എന്റെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button