NewsIndia

സാമ്പത്തിക വളര്‍ച്ച : ഇന്ത്യ ബ്രിട്ടനെ മറികടന്നു; 150 വർഷത്തിനിടെ ആദ്യം

ന്യൂഡല്‍ഹി• കഴിഞ്ഞ നൂറ്റിയമ്പത് വർഷത്തിനിടെ ആദ്യമായി ഇന്ത്യ സമ്പദ് രംഗം ബ്രിട്ടനെ മറികടന്നു. ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇന്ത്യ ബ്രിട്ടനെ കടത്തി വെട്ടിയിരിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇന്ത്യയുടെ വളര്‍ച്ചയിലുണ്ടായ കുതിപ്പും കഴിഞ്ഞ പന്ത്രണ്ട് മാസമായി പൗണ്ടിനുണ്ടായ 20 ശതമാനം ഇടിവും ബ്രിട്ടനെ തളര്‍ത്തിയതായി ഫോബ്സ് റിപ്പോര്‍ട്ട് പറയുന്നു.

2020 ഓടെ ഇന്ത്യ യു.കെ ജി.ഡി.പിയെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. .ബ്രിട്ടന്റെ ജിഡിപി 2.29 ട്രില്യൺ ഡോളറായപ്പോൾ ഇന്ത്യയുടെ ജിഡിപി 2.30 ട്രില്യൺ ഡോളറാണ് .

ഇന്ത്യയുടെ വളർച്ച ആറു മുതൽ എട്ടു ശതമാനം വരെയെന്ന കണക്കിൽ നിലനിൽക്കുമെന്ന് ഉറപ്പാകുന്നതോടെ ഈ വ്യത്യാസം വർദ്ധിക്കുമെന്നാണ് സൂചന . അതേസമയം ബ്രിട്ടന്റെ വളർച്ച ഒന്ന് മുതൽ രണ്ട് ശതമാനം വരെ മാത്രമാണെന്നും ഫോര്‍ബ്സ് റിപ്പോര്‍ട്ട് പറയുന്നു.

പുതിയ നാഴികക്കല്ലോടെ യു.എസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവര്‍ക്ക് പിന്നാലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ ഋജിജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button