India

എടിഎമ്മിലേക്കുള്ള പണപ്പെട്ടിയുമായി കടന്നു കളഞ്ഞ വാന്‍ ഡ്രൈവര്‍ക്ക് കിട്ടിയത് വമ്പന്‍ പണി

ബെംഗളൂരു : എടിഎമ്മിലേക്കുള്ള പണപ്പെട്ടിയുമായി കടന്നു കളഞ്ഞ വാന്‍ ഡ്രൈവര്‍ക്ക് കിട്ടിയത് വമ്പന്‍ പണി. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പണമടങ്ങിയ വാനുമായി അസം സ്വദേശിയും സെക്യൂര്‍ ഇന്ത്യ സെക്യൂരിറ്റി ഏജന്‍സി ഡ്രൈവറുമായ സെബാന്‍ ഹുസൈന്‍ മജുംദാര്‍ (27) ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ചെല്ലഘട്ടയില്‍ നിന്ന് കടന്നത്. 20 ലക്ഷം രൂപയടങ്ങിയ പെട്ടിയുമായാണ് വാന്‍ ഡ്രൈവര്‍ കടന്നു കളഞ്ഞത്. എന്നാല്‍ പെട്ടി തുറക്കാന്‍ സാധിക്കാത്തതിനാല്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാത്രി വൈകി ഉപേക്ഷിച്ച നിലയില്‍ യെമലൂരില്‍ വാന്‍ കണ്ടെത്തി. പണമടങ്ങിയ പെട്ടി ഇന്നലെ ഉച്ചയോടെ ബെലന്തൂരില്‍ നിന്നു കണ്ടെടുത്തു. പെട്ടിതുറക്കാനാകാതെ പോയതാകും പണം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് പൊലീസ് നിഗമനം. കോറമംഗലയിലും ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ രണ്ടിടത്തും എടിഎമ്മില്‍ പണം നിറച്ച ശേഷം മുരുഗേശപാളയയിലെ എടിഎമ്മിലേക്കു പോകുന്നതിനിടെയാണ് ഡ്രൈവര്‍ വാനുമായി കടന്നത്. നവംബര്‍ 10നാണ് മജുംദാര്‍ ഡ്രൈവറായി ചേര്‍ന്നതെന്ന് സെക്യൂര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button