ന്യൂഡല്‍ഹി•പുതിയ കരസേന മേധാവി നിയമനത്തെ ചോദ്യം ചെയ്ത് സി.പി.ഐ.എം. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറികടന്നു കൊണ്ടുള്ള പുതിയ സൈനിക മേധാവിയുടെ നിയമനത്തിലൂടെ നിലവിലുള്ള സമ്പ്രദായത്തെ അട്ടിമറിച്ചിരിക്കുകയാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
സൈന്യത്തില്‍ യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകരുതെന്നും സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുതിയ കരസേന മേധാവിയായി ലെഫ്റ്റ് ജനറല്‍ ബിബിന്‍ റാവത്തിനെ സര്‍ക്കാര്‍ നിയമിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥരായ കിഴക്കന്‍ സൈനിക കമാന്‍ഡര്‍ ലെഫ്റ്റ് ജനറല്‍ പ്രവീണ്‍ ബക്ഷി, ദക്ഷിണ സൈനിക കമാന്‍ഡ് മേധാവിയും മലയാളിയുമായ ലെഫ്റ്റ് ജനറല്‍ പി.എം ഹാരിസ് എന്നിവരെ ഒഴിവാക്കിയായിരുന്നു റാവത്തിന്റെ നിയമനം.
Post Your Comments