കണ്ണൂര്‍: ബെംഗളൂരു സ്ഫോടന കേസില്‍ കര്‍ണാടക പൊലീസ് തിരയുന്ന പ്രതിയെ കണ്ണൂരിൽ കേരള പോലീസ് അറസ്റ് ചെയ്തു.ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ പിടി കൂടിയത്. മമ്പറം പറമ്പായി സ്വദേശി പി.എ.റൈസല്‍ (35) ആണ് പിടിയിലായത്.പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞു തട്ടിപ്പു നടത്തിയ കേസിലാണു കണ്ണൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്.
എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഇയാൾ കർണ്ണാടക തെരയുന്ന പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു. 2008 -ലെ ബെംഗളൂരു സ്ഫോടന കേസിൽ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കൾ പെരുമ്പാവൂരിൽ നിന്ന് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.പെരുമ്പാവൂരിലെ സ്ഫോടകവസ്തു മാഗസിനില്‍നിന്നു രണ്ടു ക്വിന്റല്‍ അമോണിയം നൈട്രേറ്റ്, 50 ഇലക്‌ട്രോണിക് ഡെറ്റൊണേറ്റര്‍, 100 ഡെറ്റൊണേറ്റര്‍, 20 ജെലാറ്റിന്‍ സ്റ്റിക് എന്നിവ ആയിരുന്നു അന്ന് മോഷ്ടിച്ചത്. ബെംഗളൂരു പോലീസ് എത്തിയ ശേഷം സ്ഫോടന കേസിൽ ഇയാളുടെ അറസ്റ് രേഖപ്പെടുത്തും എന്നാണു റിപ്പോർട്ട്.
Post Your Comments