മസ്കറ്റ്•സൗദി അറേബ്യയും ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 680 കി.മി റോഡ് ഗതാഗതത്തിനായി തുറക്കുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് സൗദികളും ഒമാനികളും. എംപ്ടി ക്വാര്‍ട്ടര്‍ വഴി കടന്നുപോകുന്ന റോഡ്, രണ്ട് വലിയ ജി.സി.സി രാജ്യങ്ങലെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്രപരമായ നാഴികക്കല്ലാകും.
എഞ്ചിനീയറിംഗ് മഹാത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോഡ് 2017 ആദ്യം ഗതാഗതത്തിനായി തുറക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍-ഹയാത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പുതിയ റോഡ് വരുന്നതോടെ ഒമാനും സൗദിയും തമ്മിലുള്ള ദൂരം 800 കിലോമീറ്ററായി കുറയും. നിലവില്‍ ഒമാനും സൗദിയും തമ്മിലുള്ള ദൂരം യു.എ.ഇ വഴി 2000 കിലോമീറ്ററാണ്.
റോഡ് 2016 ല്‍ തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
2013 ല്‍ നിര്‍മ്മാണം ആരംഭിച്ച റോഡിനായി ഒമാന്‍ സര്‍ക്കാര്‍ 200 മില്യണ്‍ ഒമാന്‍ റിയാലും, സൗദി ഭരണകൂടം ഒരു ബില്യണ്‍ സൗദി റിയാലുമാണ് ചെലവിട്ടത്.
റോഡിന്റെ മൊത്തം ദൈര്‍ഘ്യത്തിന്റെ 160 കിലോമീറ്ററാണ് ഒമാനിലൂടെ കടന്നുപോകുന്നത്. അതേസമയം 566 കിലോമീറ്റര്‍ സൗദി അറേബ്യയിലാണ്.
Post Your Comments