KeralaNewsSports

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം തകര്‍ന്നു; കൊല്‍ക്കത്തയ്ക്ക് കിരീടം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം  അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. കൊച്ചിയില്‍ ആര്‍ത്ത് വിളിക്കുന്ന കാണികള്‍ക്ക് മുന്നില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 3-4 നാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. അവസാനം വരെ പിടിച്ചു നിന്ന കേരള ബ്ലാസ്റ്റേഴ്‌സ് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കൊല്‍ക്കത്തയോട് തോറ്റത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതോടെ എക്‌സ്ട്രാ ടൈമിലേക്കും അവിടെയും സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങുകയായിരുന്നു.

37ാം മിനിറ്റില്‍ മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്‌സിനെ അവസാനം മുന്നിലെത്തിച്ചിരുന്നു. ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഹെന്റിക്കോ സെറീനോയുടെ ഹെഡര്‍ ഗോളിലൂടെ കൊല്‍ക്കത്ത സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെയാണ് മത്സരം അധിക സമയത്തേക്കു നീണ്ടത്. എന്നാല്‍ അധിക സമയത്തും ഇരുടീമുകളും ഗോളൊന്നും നേടാതെ സമനില തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button