
കൊച്ചി: കാണികളുടെ ആവേശത്തിരയിളക്കമാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍. ആരാധകരുടെ ആവേശം അതിര് വിട്ടതോടെ പോലീസിന് ഇടപെടേണ്ടിവന്നു. ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കലൂര്‍ സ്റ്റേഡിയത്തില്‍ സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
എട്ടാം നമ്പര്‍ ഗേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ആരാധകര്‍ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആരാധകര്‍ തള്ളി കയറിയത്. നേരത്തെ, തന്നെ ടിക്കറ്റുകള്‍ വിറ്റ് പോയതും ടിക്കറ്റുകളുടെ ദൗര്‍ലഭ്യവുമാണ് ആരാധകരെ ചൊടിപ്പിച്ചത്.
നിലവില്‍ സ്റ്റേഡിയത്തിനകത്ത് 55000 ത്തില്‍ പരം കാണികള്‍ ഇതിനകം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മഞ്ഞക്കടലില്‍ ഫുട്‌ബോളിന്റെ മഹാറാണിയായിരിക്കുകയാണ് കൊച്ചി.
Post Your Comments