ന്യൂഡൽഹി :സൈനിക മേധാവിയെ തീരുമാനിക്കാൻ ജനപഥ് 10 ൽ നിന്നുള്ള അനുവാദം ആവശ്യമില്ലെന്നു കോൺഗ്രസിനെ പരിഹസിച്ചു ബി ജെപി. കരസേന മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിനെ തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തു കോൺഗ്രസ് രംഗത്തു വന്നതിന്റെ മറുപടിയായാണ് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി മുഖ്തർ അബ്ബാസ് നഖ്വി ഈ അഭിപ്രായം പറഞ്ഞത്.
എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചു തന്നെയാണ് കരസേനാ മേധാവിയെ തെരഞ്ഞെടുത്തതെന്ന് ബിജെപി പറഞ്ഞു.കോൺഗ്രസ് നേതാവ് മനീഷ് തിവാരി സൈനിക മേധാവിയെ തെരഞ്ഞെടുത്തതിനെതിരെ രാവിലെ ആരോപണമുന്നയിച്ചിരുന്നു.എന്നാൽ കോൺഗ്രസിന് ഇപ്പോഴും കേന്ദ്രഭരണം ഉണ്ടെന്നാണ് അവരുടെ ചിന്ത എന്നും കേന്ദ്രഭരണം നഷ്ടപ്പെട്ട കാര്യം അവർ പലപ്പോഴും മറന്നു പോകുന്നെന്നും നഖ്വി പരിഹസിച്ചു.
Post Your Comments