KeralaNews

വിമാനയാത്രക്കാർക്കായി കസ്റ്റംസിന്റെ മാർഗനിർദേശങ്ങൾ: കൃത്യമായി പാലിച്ചില്ലെങ്കിൽ യാത്ര മുടങ്ങിയേക്കാം

കൊച്ചി: വിമാനയാത്രക്കാർക്കായി കസ്റ്റംസിന്റെ മാർഗനിർദേശങ്ങൾ. 72 മണിക്കൂർ വിദേശത്ത് ചിലവിട്ടവർക്ക് 50000 രൂപയുടെ സാധനങ്ങൾ യാതൊരു നികുതിയും കൂടാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. നിയമപ്രകാരം 200 സിഗരറ്റുകൾ കൊണ്ടുവരാം. 200 ൽ കൂടുതൽ ഉണ്ടെങ്കിൽ നികുതി അടക്കേണ്ടി വരും. മദ്യവും 2 ലിറ്റർ മാത്രമേ കൊണ്ടുവരാൻ സാധിക്കൂ. കൂടുതൽ ഉണ്ടെങ്കിൽ വിലയുടെ 15% നികുതി അടയ്ക്കണം.

20000 രൂപയിൽ കൂടുതലുള്ള ഇന്ത്യൻ കറൻസി,വെളിപ്പെടുത്താതെ കൈയ്യിൽ വെയ്ക്കുന്ന വിദേശ കറൻസി, മയക്കുമരുന്ന്, മൃഗ ഉൽപ്പനം എന്നിവ നിയമവിരുദ്ധമാണ്. കൂടാതെ ഇന്ത്യയുടെ ഭൂപടം ഒരു കാരണവശാലും കൈയ്യിൽ വെക്കരുത്. ഇത് കണ്ടെത്തിയാൽ നിങ്ങൾക്ക് തൃപ്തികരമായ മറുപടി പറയാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ കസ്റ്റഡിയിലെടുത്തേക്കാം. ഡ്രോണുകൾ, റിമോട്ട് ഹെലികോപ്റ്ററുകൾ തുടങ്ങിയ കളിപ്പാട്ടങ്ങൾ കൈവശം വെക്കരുത്.

സ്വർണം, മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവയെപറ്റി വിവരം നൽകുന്നവർക്ക് അവയുടെ മൂല്യത്തിന്റെ നിശ്ചിതശതമാനം പാരിതോഷികം നൽകും. കസ്റ്റംസ് ജീവനക്കാർക്ക് കൈക്കൂലി, പാരിതോഷികം എന്നിവ നൽകാൻ ശ്രമിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഡ്യൂട്ടിയിലുള്ള അസിസ്റ്റന്റ് കമ്മീഷണറെ നേരിൽ കണ്ട് പരാതി നൽകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button