ന്യൂഡൽഹി: ഇനി മുതൽ ഇന്ധനമടിക്കാന്‍ വണ്ടിയുമായി പമ്പില്‍ ചെല്ലുമ്പോള്‍ ആധാര്‍ നമ്പര്‍ ഓര്‍ത്തിരുന്നാല്‍ മാത്രം മതിയാകും. ഇന്ധനമടിക്കുമ്പോള്‍ പണം നല്‍കുന്നത് എളുപ്പമാക്കാന്‍ ആധാര്‍ അധിഷ്ഠിത പണം കൈമാറ്റ സംവിധാനം ഉടന്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വശമില്ലാത്തവരെ കൂടി കണക്കിലെടുത്താണ് ഈ പുതിയ സംവിധാനം.
ഇതിനായി പെട്രോൾ പമ്പിലെ ആധാർ തിരിച്ചറിയൽ ഉപകരണത്തിൽ വിരലടയാളം പതിപ്പിക്കണം. അതിനുശേഷം ബാങ്ക് അക്കൗണ്ടിൽ നിന്നും പെട്രോൾ പമ്പിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റാനാകും. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനാണ് ഇതിന്റെ ചുമതല. ഏതാനും ദിവസങ്ങൾക്കുള്ളിൽ പദ്ധതി തുടങ്ങാന്‍ തയ്യാറാണെന്ന് ടി.സി.എസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ 1000 പമ്പുകളിലാണ് സംവിധാനം നടപ്പാക്കുക.
Post Your Comments