ഭോപ്പാൽ: ക്ലർക്കിന്റെ അശ്രദ്ധ മൂലം ഭോപ്പാലിൽ കർഷകന്റെ അക്കൗണ്ടിലെത്തിയത് ഒരു കോടിയിലധികം രൂപ. അസാറാം വിശ്വകർമ എന്ന കർഷകന്റെ ബാങ്ക് ഓഫ് ഇന്ത്യയുടെ ഖിദിയ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് അസാറാം ഈ കാര്യമറിയുന്നത്.
പണം ട്രാൻസ്‌ഫർ ചെയ്തപ്പോൾ ബാങ്ക് ഉദ്യോഗസ്ഥനു വന്ന തെറ്റാണ് ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയതിന് കാരണമെന്നാണ് അധികൃതർ അറിയിച്ചത്. നോട്ടുകൾ അസാധുവാക്കിയതിന് ശേഷം പതിനായിരം രൂപയുടെ നിക്ഷേപമാണ് അസാറാം നടത്തിയത്. 500 രൂപയുടെ 20 നോട്ടുകളാണ് അസാറം നിക്ഷേപിക്കാനെത്തിയത്. എന്നാൽ തുക രേഖപ്പെടുത്തിയപ്പോൾ 20 എന്നുള്ളത് 20000 എന്നായി മാറുകയായിരുന്നു . ഈ വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി
Post Your Comments