Kerala

സ്വകാര്യ ബസുകള്‍ക്ക് കളര്‍കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂര്‍ : സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് കളര്‍കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സിറ്റി സര്‍വീസ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്കാണ് കളര്‍ കോഡ് നല്‍കി സംസ്ഥാന വ്യാപകമായി ബസ്സുകളുടെ നിറങ്ങള്‍ ഏകീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. നിലവില്‍ സംസ്ഥാനത്ത് മൂന്ന് നഗരങ്ങളിലെ സിറ്റി സര്‍വീസ് ബസ്സുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ കളര്‍ കോഡുള്ളത്.

തിരുവനന്തപുരത്ത് നീലയും കൊച്ചിയില്‍ ചുവപ്പും കോഴിക്കോട് പച്ചയും നിറങ്ങളാണ് സിറ്റി സര്‍വീസ് ബസ്സുകള്‍ക്ക് ഉള്ളത്. റോഡിലെ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയിലുള്ള നിറങ്ങളും ചിത്രങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button