കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും റെയിന്‍ബോ വിശ്വാസികള്‍ ഒത്തുകൂടി. പൂര്‍ണ നഗ്നരായി പ്രകൃതിയോടും പരസ്പരവുമുള്ള സ്നേഹം അവർ പങ്കിട്ടു. ഉപഭോകൃത്യ വ്യവസ്ഥയോടുള്ള പ്രതിഷേധമെന്ന നിലയ്ക്കുകൂടിയാണ് റെയിന്‍ബോ ദിനം ആഘോഷിക്കപ്പെടുന്നത്. റെയിന്‍ബോ വിശ്വാസികള്‍ പരസ്പരം സ്നേഹിച്ചും ചര്‍ച്ച ചെയ്തും ധ്യാനിച്ചും പുകവലിച്ചുമൊക്കെയാണ് ഈ ദിനം കൊണ്ടാടുന്നത്.
നിയന്ത്രിക്കാനാരുമില്ലാത്ത, കെട്ടുപാടുകളില്ലാത്ത ജീവിതമെന്നതാണ് റെയിന്‍ബോ വിശ്വാസികളുടെ അടിസ്ഥാനം വിശ്വാസം. ഒരേ മനസ്സുള്ളവരുടെ സംഗമമാണ് അവിടെ നടക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ഈ ദിവസത്തിനുവേണ്ടി ഒത്തുചേരുന്നവര്‍ അനേകമാണ്. സാധാരണഗതിയിൽ പുറംലോകവുമായി തീര്‍ത്തും ബന്ധമില്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ് റെയിന്‍ബോ ആഘോഷം നടക്കുന്നത്. പുറമെ നിന്നുള്ള ഇടപെടലുകള്‍ സ്വതന്ത്രമായ വിഹാരത്തെ നശിപ്പിക്കുമെന്ന് അവര്‍ക്കറിയാം.
ആദ്യമായി റെയിന്‍ബോ ദിനം ആഘോഷിച്ചത് 1972-ല്‍ കൊളറാഡോയിലാണ്. ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് നടക്കുന്നുണ്ട്. ധ്യാനവും നൃത്തവും പാട്ടും യോഗയുമൊക്കെയായി സ്വതന്ത്രമായൊരു ദിവസമാണ് ഇതിലൂടെ റെയിന്‍ബോ വിശ്വാസികള്‍ ലക്ഷ്യമിടുന്നത്.
Post Your Comments