ഡൽഹി: ഡിസംബര്‍ 30 ന് ശേഷം പണം പിന്‍വലിക്കാനുളള നിയന്ത്രണം പുന: പരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അശോക് ലവാസ. അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന പ്രസ്താവന വിവാദമായിരുന്നു.
അതിനു പിന്നാലെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിസംബര്‍ 30 വരെ അസാധുവാക്കപ്പെട്ട നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നും ഡിസംബര്‍ 30 ന് ശേഷം അസാധുവാക്കപ്പെട്ട നോട്ട് നിക്ഷേപിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിനെ സമീപിക്കണമെന്നും അശോക് ലവാസ വ്യക്തമാക്കി.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന ദിനമായ ഡിസംബര്‍ 30 ന് ശേഷമാകും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ക്ക് മേല്‍ പുന:പരിശോധന നടത്തുകയെന്ന് അശോക് ലവാസ അറിയിച്ചു. പുന:പരിശോധനയ്ക്ക് കഴിഞ്ഞ് സ്ഥിതിഗതികള്‍ സാധരണയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ പ്രതിവാരം 24000 രൂപയാണ് ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുക. അതേസമയം, പ്രതിദിനം എടിഎമ്മുകളില്‍ നിന്നും 2500 രൂപവരെ മാത്രമാണ് പിന്‍വലിക്കാന്‍ സാധിക്കുക.
Post Your Comments