ഇംഫാല്‍● മണിപ്പൂരില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐ.ആര്‍.ബി) പോസ്റ്റിന് നേരെ വന്‍ ഭീകരാക്രമണം. 70 ഓളം വരുന്ന ഭീകരസംഘമാണ് നോണി ജില്ലയിലെ നുംഗ്കാവോ 7-ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. ഭീകരര്‍ സുരക്ഷ സൈനികരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് എന്‍.എസ്.സി.എന്‍-ഐ.എം ഭീകരസംഘടനയുടെ 70 ഓളം സായുധരായ കേഡര്‍മാര്‍ ഐ.ആര്‍.ബി പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് മണിപ്പൂരി പോലീസ് കൂടുതല്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.
അടുത്തിടെ, മണിപ്പൂരില്‍ ബാങ്കുകളിലേക്ക് പണവുമായി പോകുന്ന വാഹനങ്ങള്‍ കൊള്ളയടിക്കുന്നത് നിത്യസംഭവമായിട്ടുണ്ട്.
Post Your Comments