സൂറത്ത്● ഗുജറാത്തിലെ വ്യവസായിയുടെ പക്കല്‍ നിന്നും 400 കോടി രൂപയുടെ അനധികൃത സ്വത്ത് ആദായനികുതി അധികൃതര്‍ പിടിച്ചെടുത്തു. സൂറത്തിലെ പണമിടപാടുകാരനായ കിഷോര്‍ ബാജിയാവാല എന്നയാളുടെ വസതിയില്‍ നിന്നാണ് കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തത്. പണത്തിന് പുറമേ സ്വര്‍ണ നാണയങ്ങള്‍, ആഭരണങ്ങള്‍, വസ്തുക്കളുട രേഖകള്‍ എന്നിവയും ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
നവംബര്‍ 8 ന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം കള്ളപ്പണം കണ്ടെത്താനായി ആദായനികുതി വകുപ്പ് നടത്തുന്ന ദേശ വ്യാപക പരിശോധനയുടെ ഭാഗമായിരുന്നു റെയ്ഡ്.
Post Your Comments