കോഴിക്കോട്: ക്രിസ്മസ്, പുതുവൽസരത്തോടനുബന്ധിച്ച് വിദേശ രാജ്യങ്ങളിലേക്കുളള നിരക്ക് വിമാന കമ്പനികൾ കുത്തനെ കൂട്ടി. 20 മുതൽ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാരെ അവതാളത്തിലാക്കിയിരിക്കുന്നത്. നിരക്ക് കുറവുളള ബജറ്റ് എയർലെൻസായ എയർ ഇന്ത്യാ എക്സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്.
കരിപ്പൂരിൽ നിന്ന് ദുബായ്, ഷാർജ, അബൂദാബി മേഖലയിലേക്ക് 10,000 മുതൽ 15,000 വരെയാണ് ഉയർത്തിയിരിക്കുന്നത്. മുൻപ് ഇത് 5500 മുതൽ 7000 രൂപ വരെയായിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസ് കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള നിരക്ക് 10,000ത്തിൽ നിന്നു 19000 വരെയാണ് ഉയർത്തിയിരിക്കുന്നത്.
Post Your Comments