കൊച്ചി: മലയാളികളുടെ തീന്മേശയിലെത്തുന്നത് വിഷരാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളാണെന്ന് റിപ്പോര്‍ട്ട്. ആഴ്ച്ചകളോളം പഴക്കമുള്ള മീനുകള്‍ കേടാകാതിരിക്കാന്‍ രൂക്ഷ രാസവസ്തുക്കളാണ് ഇവയില്‍ കലര്‍ത്തുന്നത്. ഇതുവഴി നിറവ്യത്യാസവും ഉണ്ടാകില്ല.
അച്ചാര്‍, ജ്യൂസ് അടക്കമുള്ള സംസ്കരിച്ച ഭക്ഷണസാധനങ്ങള്‍ കേടാകാതെയിരിക്കാന്‍ ചെറിയ രീതിയില്‍ ഉപയോഗിക്കുന്നതാണ് സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തു. ഇത് അമിത അളവില്‍ ശരീരത്തില്‍ എത്തുന്നത് മാരകമായ രോഗത്തിന് കാരണമാകും. ഇതാണ് മത്സ്യങ്ങളില്‍ ചേര്‍ക്കുന്നതെന്നാണ് വിവരം.
മത്സ്യമാര്‍ക്കറ്റിലെ അവസ്ഥ വളരെ പരിതാപകരമാണ്. ഈ രാസവസ്തു എല്ലാ മീനുകളിലും തളിക്കുന്നു. ഈ രാസവസ്തു ശരീരത്തിലെത്തുന്നത് ചോറിച്ചില്‍, ദഹനേന്ദ്രിയ പ്രശ്നങ്ങള്‍, ക്യാന്‍സര്‍, ജനിതക വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകാം.
Post Your Comments