ഹൈദരാബാദ് : തെലങ്കാനയില്‍ പതിനൊന്ന് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. കൂറുമാറ്റം സംബന്ധിച്ച പ്രശ്‌നം ചര്‍ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാനയില്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങിയ ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാരേയും തെലുങ്കുദേശം പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാരേയുമാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ജഗന്‍മോഗന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എമാര്‍ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്)യിലേക്ക് കൂറുമാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കൂറുമാറ്റം സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ് സഭയുടെ നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയ്ക്ക് ശേഷം ശൂന്യവേളയില്‍ അടിയന്തര പ്രമേയം അനുവദിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ശാന്തരായില്ല. ബഹളത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. തുടര്‍ന്നാണ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്.
Post Your Comments