NewsIndia

ധനമന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തെയും റിസർവ് ബാങ്കിനെയും രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. മികച്ച ലക്ഷ്യങ്ങളോടെയുള്ള തീരുമാനത്തെ കേന്ദ്ര ധനമന്ത്രാലയം മോശമായി നടപ്പാക്കി. സ്ഥിതി ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ ജനവികാരം എതിരാകും. മാത്രമല്ല ഇതുമൂലം വിപരീത ഫലമുണ്ടാക്കുമെന്നും സ്വാമി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടപ്പാക്കിയിട്ട് 38 ദിവസം തികഞ്ഞിരിക്കുകയാണ്. എന്നാൽ ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പരാജയപ്പെട്ടുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വിലയിരുത്തുന്നത്. കള്ളപ്പണം, ഭീകരത, കള്ളനോട്ട് എന്നിവ തടയാന്‍ നല്ല ഉദ്ദേശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിച്ചത്. പക്ഷെ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും വീഴ്ച വരുത്തിയെന്നു സ്വാമി പറയുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി അവസാനിക്കാനിരിക്കെ സ്വാമിയുടെ വിമര്‍ശനത്തിനു കൂടുതല്‍ പ്രസക്തിയേറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button