![subramanyan swami](/wp-content/uploads/2019/05/subramanyan-swami.jpg)
ന്യൂ ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിരവധി ഹിന്ദു വിരുദ്ധരുണ്ടെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻസ്വാമി. അങ്ങനെ ഹിന്ദു വിരുദ്ധ മനോഭാവമുള്ള ഉദ്യോഗസ്ഥരാണ് പ്രധാന മന്ത്രിയുടെ, ഓഫീസിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹിയിലെ പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിൽ നിന്ന് നാം ഒരു പാഠം പഠിക്കണം. ദേശസ്‌നേഹികളെയും അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരെയും അവര്‍ ലക്ഷ്യമിടുന്നത് ആരംഭിച്ചിട്ടുണ്ടെന്നും സുബ്രമണ്യൻ സ്വാമി ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഓഫീസിലെ ചിലർ ശരദ് പവറുമായും അദ്ദേഹത്തിന്‍റെ മകളുമായും ബന്ധപ്പെടുന്നുവെന്നും സുബ്രമണ്യൻ സ്വാമി ട്വീറ്റില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ 45 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൗരത്വത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് പ്രക്ഷേപങ്ങള്‍ക്ക് തുടക്കം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ സംഘട്ടനമായി ഇത് മാറുകയായിരുന്നു. കലാപകാരികൾ കൊള്ളയടിക്കുകയും പള്ളികൾ, വീടുകൾ, സ്‍കൂളുകള്‍, ബസുകൾ എന്നിവ കത്തിക്കുകയും ചെയ്തതു. ദില്ലിയുടെ വടക്കുകിഴക്കൻ ഭാഗത്തെയാണ് കലാപം ഏറ്റവും കൂടുതൽ ബാധിച്ചത്.
തലസ്ഥാന നഗരം നിലവില്‍ ശാന്തമാണ്. ദുരിതാശ്വാസ നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലാണ് കഴിയുന്നത്. റോഡുകളും പരിസരവും വൃത്തിയാക്കുന്ന നടപടികള്‍ ആരംഭിച്ചുവെന്ന് ദില്ലി നഗരസഭ അധികൃതര്‍ അറിയിച്ചു.
അതേസമയം, അക്രമത്തില്‍ കൊല്ലപ്പെട്ട ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Post Your Comments