ന്യൂഡല്‍ഹി: നവംബര്‍ 8 ന് 500, 1000 നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ ആദായനികുതി വകുപ്പ് രാജ്യത്താകമാനം ഒരു മാസത്തിനിടെ നടത്തിയത്. 586 റെയ്ഡുകൾ.. റെയ്‌ഡിൽ പിടികൂടിയത് 2,900 കോടി അനധികൃത പണം.ഒറ്റദിവസത്തെ തെരച്ചിലില്‍ ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത് തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു. ചെന്നൈയില്‍ നടന്ന തെരച്ചിലില്‍ കണ്ടെത്തിയത് 100 കോടി രൂപയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുമാത്രം പണമായി 140 കോടി രൂപയും സ്വര്‍ണ്ണമായി 52 കോടിയും പിടിച്ചെടുത്തു. ഡല്‍ഹിയില്‍ നടന്ന തെരച്ചിലില്‍ ഒരു അഭിഭാഷകനില്‍ നിന്നും പണമായി 14 കോടിയാണ് പിടിച്ചെടുത്തത് .
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പൂനെ ബ്രാഞ്ചിൽ ഒരു വ്യക്തിയുടെ തന്നെ 15 ലോക്കറുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.. ഇതിലെ 9.85 കോടിയില്‍ എട്ടു കോടി രൂപ 2000 ന്റെ നോട്ടുകളും ബാക്കി 100 രൂപകളുമായിരുന്നു. മറ്റൊരു റെയ്ഡില്‍ പിടിച്ചെടുത്ത 94.50 ലക്ഷത്തില്‍ 80 ലക്ഷം രൂപ പുതിയ കറന്‍സി ആയിരുന്നു. പൂനെയില്‍ മാത്രം 10.80 കോടി രൂപ പിടിച്ചതില്‍ 8.8 കോടിയും പുതിയ നോട്ടുകളായിരുന്നു.
Post Your Comments