തിരുവനന്തപുരം: വിജിലന്‍സിനു മുന്നില്‍ മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ മൊഴി നല്‍കി. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറിപ്പ് കൊടുത്തിരുന്നതായി ഇ പി ജയരാജന്‍ വിജിലന്‍സിനോട് സമ്മതിച്ചതായാണ് സൂചന. ബന്ധു സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഇ പി ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. യോഗ്യതയും മാനദണ്ഡവും പാലിച്ച് നിയമപ്രകാരം മാത്രമേ നിയമനം നടത്താവൂ എന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറിയ്ക്ക് കുറിപ്പ് നല്‍കിയതെന്ന് ജയരാജന്‍ മൊഴി നല്‍കി.
മാത്രമല്ല കേസില്‍ വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയ്ക്കതിരെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കി. മുഖ്യമന്ത്രിയ്‌ക്കെതിരായി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് വിജിലന്‍സ് സംഘം ഇ പി ജയരാജന്റെ മൊഴിയെടുത്തത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ ജയരാജന് നല്‍കുകയായിരുന്നു.
Post Your Comments