NewsIndia

നോട്ട് കൈമാറ്റങ്ങൾക്കു പകരമാവില്ല ഡിജിറ്റൽ ഇടപാടുകൾ; ജെയ്‌റ്റ്ലി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ സമാന്തര സംവിധാനമാണെന്നും അവ നോട്ട് കൈമാറ്റങ്ങള്‍ക്കു പകരമല്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പൂര്‍ണമായും കറന്‍സി രഹിതമായ സമ്പദ് വ്യവസ്ഥ സാധ്യമല്ലെന്നും നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ക്യാഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് അതിന്‍റേതായ സാമൂഹിക സാമ്പത്തിക ചെലവുകളും പരിണിതഫലങ്ങളും ഉള്ളതിനാലാണു സർക്കാർ ഡിജിറ്റല്‍വൽക്കരണം പ്രോത്സാഹിപ്പിക്കുന്നത്. നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനുമായി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കും. നോട്ടുകളുടെ വിനിമയം കൊണ്ടുമാത്രം പണമിടപാടുകള്‍ നടക്കുന്ന സമ്പദ് വ്യവസ്ഥകള്‍ക്കൊക്കെ സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റല്‍ രീതിയിലേക്കു മാറുന്നതിനു ജനങ്ങള്‍ക്കു നിരവധി പാരിതോഷികങ്ങള്‍ സർക്കാർ നല്‍കുന്നുണ്ടെന്നും പ്രതികരണം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ സുരക്ഷിതമാക്കുന്നതിന് ഉന്നത തലത്തിലുള്ള സൈബര്‍ സുരക്ഷ ആവശ്യമാണെന്നതിനെ കുറിച്ച് സർക്കാർ ബോധവാന്മാരാണ്. ആര്‍ബിഐയുടെ മേൽനോട്ടത്തിൽ ബാങ്കുകള്‍ സ്വീകരിക്കുന്ന സൈബര്‍ സുരക്ഷാ നടപടികളെ കുറിച്ചും മന്ത്രി സമിതി അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button