ഡൽഹി: നോട്ട് അസാധുവാക്കൽ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. പ്രതിപക്ഷം അഴിമതി വിരുദ്ധ പോരാട്ടത്തിനെതിരാണെന്ന് മോദി പറഞ്ഞു. കോൺഗ്രസ് എന്നും രാജ്യത്തെക്കാൾ വലുതായിട്ടാണ് പാർട്ടിയെ കണ്ടത്. അത് മാറണമെന്നും ഇടതുപക്ഷം നിലപാട് മാറ്റികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പാർട്ടി പാർലമെന്ററി യോഗത്തിലാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേസമയം, ജനങ്ങൾക്കരികിലേക്കു പോകാൻ ബിജെപി എംപിമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് എംപിമാർ മണ്ഡലങ്ങളിലെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കിയ വിഷയം യോഗത്തിലെ പ്രധാന ചർച്ചയായിരുന്നുവെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ജനങ്ങൾ ജീവിത ശീലമാക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments