NewsLife Style

നിങ്ങളുടെ സ്വപ്‌നത്തിൽ നൃത്തം ചെയ്യുന്ന സ്ത്രീ വന്നോ ;എങ്കിൽ സൂക്ഷിക്കുക?

നമ്മൾ എല്ലാവരും സ്വപ്‌നം കാണുന്നവരാണ്.ഉറക്കത്തിലെത്തുന്ന അതിഥികളാണ് സ്വപ്‌നങ്ങളെന്നാണ് പൊതുവെ പറയുന്നത്.സ്വപ്‌നത്തിൽ നല്ല സ്വപ്‌നങ്ങളും ദുസ്വപ്‌നങ്ങളുമുണ്ടാകാം.നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സ്വപ്‌നത്തില്‍ വരാം, ആഗ്രഹിയ്ക്കാത്തവയും. പേടിപ്പിയ്ക്കുന്നവയും ,സന്തോഷിപ്പിക്കുന്നവയും അങ്ങനെ പലതും സ്വപ്നത്തിൽ വരാറുണ്ട്.സ്വപ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ചിന്തകളുടെ പ്രതിഫലനങ്ങളാണെന്നു പറയാം. ചില പ്രത്യേക കാര്യങ്ങള്‍ മനസില്‍ ചിന്തിച്ചു കിടന്നാല്‍ അതേക്കുറിച്ചു സ്വപ്‌നം കാണാം. സ്വപ്‌നങ്ങള്‍ കാണുന്നതിന് പല അര്‍ത്ഥങ്ങളുമുണ്ട് .നൃത്തം ചെയ്യുന്ന സ്ത്രീയേയാണ് നിങ്ങള്‍ സ്വപ്‌നത്തില്‍ കാണുന്നുവെങ്കില്‍ ഇത് ഇത് നിങ്ങളുടെ വിവാഹം , പ്രണയബന്ധം തകര്‍ച്ചയിലേയ്ക്കു നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്.നഗ്നായായ സ്ത്രീയെ നിങ്ങള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍ നിങ്ങളുടെ നല്ല ഭാഗ്യങ്ങള്‍ നീങ്ങി ദുര്‍ഭാഗ്യം വരുന്നുവെന്നതിന്റെ സൂചനയാണ്.

ഭാര്യയല്ലാതെ മറ്റൊരു സ്ത്രീ നിങ്ങളില്‍ ആകര്‍ഷിയ്ക്കപ്പെടുന്നുവെന്നു സ്വപ്‌നം കാണുന്നുവെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങളുടെ അഭിമാനം നഷ്ടപ്പെടാൻ പോകുന്നുവെന്നാണ്.കരയുന്ന വധുവിനെയാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ഭാര്യയുടെ മാതാപിതാക്കളുമായി പ്രശ്‌നങ്ങളുണ്ടാകാൻ പോകുന്നുവെന്നർത്ഥം.നിങ്ങള്‍ ഏതെങ്കിലും സ്ത്രീയ്ക്ക് ആഭരണം നല്‍കുന്നുവെന്നു സ്വപ്‌നം കാണുന്നുവെങ്കില്‍ നിങ്ങളുടെ വിവാഹജീവിതത്തില്‍ പലതരം പ്രശ്‌നങ്ങളുണ്ടാകുമെന്നതിന്റെ സൂചനയാണ്. ഭാര്യയോ കാമുകിയോ ആയിട്ട്  യാത്ര ചെയ്യുന്നതായി സ്വപ്‌നം കാണുന്നുവെങ്കില്‍ നിങ്ങളുടെ വിവാഹജീവിതം സന്തുഷ്ടവും വിജയകരവുമായിരിയ്ക്കുമെന്നു ചുരുക്കം.ചെസ്, പാമ്പും കോണിയും പോലുളള കളികളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നതു കാണുന്നത് നിങ്ങള്‍ക്ക് അടുത്തുതന്നെ പണവും ലാഭവുമുണ്ടാകുമെന്നതിന്റെ സൂചനയാണ്.സ്വപ്‌നത്തില്‍ മാലാഖമാരെയോ ദേവതമാരെയോ ആണ് സ്വപ്‌നം കാണുന്നതെങ്കിൽ നിങ്ങളുടെ ജീവിതം സുരക്ഷിതമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button