ന്യൂഡൽഹി: രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടർന്ന് സാധാരണക്കാർക്ക് നേരിടേണ്ടി വന്ന ദുരിതത്തിന് ബാങ്കുകളും കരണമായിട്ടുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ വിലയിരുത്തൽ.ബാങ്ക് മാനേജര്‍മാരുടെ തിരിമറി കാരണം സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു.ഗ്രാമീണരും കര്‍ഷകരും തൊഴിലാളികളുമാണ് ഏറ്റവുമധികം പ്രയാസം നേരിടുന്നതെന്നും യോഗം വിലയിരുത്തി.ബുദ്ധിമുട്ടുകളെക്കുറിച്ചു കേന്ദ്രസര്‍ക്കാരിനു ബോധ്യമുണ്ടെന്നും ഡിസംബര്‍ 31ന് അകം സ്ഥിതി മെച്ചപ്പെടുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു.
രാജ്യത്തിൻറെ വികസനം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പദ്ധതി ബജറ്റ് നാലുലക്ഷം കോടി രൂപയില്‍നിന്നു പത്തുലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്കു കടക്കുന്നത്.ശക്തമായ ഭാരതം കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ ത്യാഗം സഹിക്കേണ്ടി വരും. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നടപടിക്കുമികച്ച ജന പിന്തുണയുണ്ടെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.അതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകങ്ങള്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.പഞ്ചായത്തംഗങ്ങളും മുനിസിപ്പല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും വാര്‍ഡുകള്‍ സമ്പൂർണ്ണ ഡിജിറ്റല്‍ പണമിടപാട് വാര്‍ഡുകളാക്കാനുള്ള പ്രചാരണം നടത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments